Followers

Tuesday 15 October 2013

കവിത- വിശപ്പിന്‍റെ കവിതകള്‍

                 ഉത്തരം

 
ഉത്തരംമുട്ടണമവര്‍ക്കെന്നാണയി-
ട്ടൊരുക്കിയ കടുംകട്ടി ചോദ്യങ്ങളത്രയും
ഉച്ചനേരത്തെപ്പരീക്ഷയില്‍ ചേര്‍ത്തതിന്‍
തെറ്റളന്നളന്നളന്നെത്തിയ ഞാനൊരുത്തരം കണ്ടു പകച്ചു,

'എനിക്ക് വിശക്കുന്നു'


 

                അടിവയറ്റിലെ വിശപ്പ്

 
വെള്ളിനിലാവില്‍- വെളിയിലൊരു പൂവിരിയും
യാമത്തിലെന്നെ വിളിച്ചുണര്‍ത്തി നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
തുള്ളിയൊഴിയാതടര്‍ന്ന മഴ, കള്ളപ്പനി-
ക്കുളിരിലെന്നെ പുണര്‍ന്നു നീ പറഞ്ഞു,
" എനിക്ക് വിശക്കുന്നു".
കേട്ടപാതി, കേള്‍ക്കാത്തപാതി
പടനയിച്ചു ഞാന്‍ പിടിച്ചടക്കിയ
ചാമ്പവനം,മാകന്ദവനം,മാതളവനം.
എന്നിട്ടും,
ഒരു നീണ്ട വാക്യത്തിലെന്നെ നീയുപേക്ഷിച്ചു.
 
"വയറ്റിലെ വിശപ്പിനേക്കാള്‍ വലുതാണ്‌
അടിവയറ്റിലെ വിശപ്പെന്നോര്‍ക്കുക വല്ലപ്പോഴും".
 
 
 

                 നിലവിളി

 
ചക്രവാളത്തിന് ചുവപ്പായിരുന്നു
ചന്ദനമരത്തിന് സുഗന്ധമായിരുന്നു
നിന്‍റെ വിയര്‍പ്പില്‍ ഉപ്പായിരുന്നു.
അതുകണ്ടിറങ്ങി വന്നയെന്നെ-
യീ കുന്നിലിരുത്തി നീ പൂവും പൂജയും തന്നു.
ദൈവത്തിനും വിശപ്പാകാമെങ്കില്‍
ഈ വായില്ലാകുന്നിലപ്പന്‍റെ വിശപ്പ്-
ഒന്നുറക്കെ നിലവിളിക്കാനാണ്.
 
 
 

 

11 comments:

  1. മനുഷ്യനെ വളര്‍ത്തുകയും തളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മൂന്നുതരം വിശപ്പുകള്‍.. കൊള്ളാം..

    ReplyDelete
  2. ഹൃദയത്തിന്‍റെ ഭാഷ

    ReplyDelete
  3. വിശപ്പിനു വിഭവങ്ങള്‍
    വെറുപ്പോളമശിച്ചാലും....!

    ReplyDelete
  4. ഹൃദയത്തിൻ ഭാഷ _ ഉത്തരം തേടിയുള്ള യാത്ര
    ഒരു നിമിഷത്തിൻ വൈകാരിക യാത്ര

    ReplyDelete
  5. മനുഷ്യ മനസ്സിൽ ഇത്ര തോളം വിശപ്പഉണ്ടോ ?
    മനോഹരമായ സങ്കൽപസൃഷ്ടി .
    നൂതനമായ സൃഷ്ടികൾ ,
    മനസ്സിൽ വൈകാരിക തലങ്ങളെ സ്പർശിക്കുന്ന ഭാവന .
    പലതിനെയും തേടിയുള്ള യാത്ര ,
    മനസ്സിൽ മറ്റുള്ളവർ അറിയാതെ പോയ മുഹുർത്തം,
    പക്ഷേയെതിനെയോക്കയോ തേടിയുള്ള ദാഹം .
    മനസിലെ ഭാഷ്യം , അതിൽ പല നെടുവീർപുകൾ

    ReplyDelete
  6. മനോഹരമായ വിശപ്പ്

    ReplyDelete
  7. വിശപ്പ്‌ വയറിലാണെങ്കില്‍ യോഗം, മനസ്സിലെങ്കില്‍ ഭോഗം! ആശംസകള്‍ !

    ReplyDelete